എൻസോ ഫെർനാട്സും ട്രാൻസ്ഫർ ഡെഡ് ലൈൻ ഡേയും...

എൻസോ ഫെർനാട്സും ട്രാൻസ്ഫർ ഡെഡ് ലൈൻ ഡേയും...

എൻസോ ഫെർനാട്സും ട്രാൻസ്ഫർ ഡെഡ് ലൈൻ ഡേയും...
(Pic credit :Twitter )

യൂറോപ്യൻ ട്രാൻസ്ഫർ മാർക്കറ്റിൽ ഇന്ന് അവസാന ദിനമാണ്. ഈ അവസാന ദിവസം ട്രാൻസ്ഫർ മാർക്കറ്റിൽ ഏറ്റവും വലിയ ചർച്ച വിഷയം ബെൻഫിക്കയിൽ നിന്ന് അർജന്റീന യുവ താരം എൻസോ ഫെർനാട്സിന്റെ ചെൽസിയിലേക്കുള്ള ട്രാൻസ്ഫറാണ്. ഈ ട്രാൻസ്ഫർ അവസാന ദിവസം വമ്പൻ ട്വിസ്റ്റുകളിലേക്ക് നീങ്ങുകയാണ്.

ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ തുടക്കത്തിൽ എൻസോ ഫെർനാട്സിനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. ചെൽസിയും എൻസോയും പേർസണൽ ടെർമസ് അംഗീകരിച്ചിരുന്നു.എന്നാൽ ബെനിഫിക്ക പ്രസിഡന്റ്‌ റൂയി കോസ്റ്റ ഈ ഡീൽ അംഗീകരിച്ചില്ല. തുടർന്ന് ചെൽസി ഈ ഡീലിൽ നിന്ന് പിന്മാറിയിരുന്നു.

എന്നാൽ ഇന്നലെ രാത്രി ചെൽസി 120 മില്യൺ കൊടുത്തു എൻസോയേ വാങ്ങിക്കാൻ വീണ്ടും താല്പര്യം കാണിച്ചു. എന്നാൽ ഇപ്പോളും റൂയി കോസ്റ്റ ഈ ഡീലിന് തയ്യാറിയിട്ടില്ല.എന്നാൽ ചെൽസി എന്ത് വില കൊടുത്തു എൻസോയേ ടീമിലെത്തിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

ToOur Whatsapp Group

Our Telegram 

Our Facebook Page